കോണ്‍ഗ്രസില്‍ മാനസിക ഐക്യമുണ്ടാകണമെന്ന് രാഹുല്‍ ഗാന്ധി

single-img
9 December 2014

rകോണ്‍ഗ്രസില്‍ മാനസിക ഐക്യമുണ്ടാകണമെന്ന് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.കെ.പി.സി.സി പ്രസിഡന്റ്‌ വി.എം സുധീരന്‍ നയിച്ച ജനപക്ഷയാത്രയുടെ സമാപനം കുറിച്ച് പുത്തിരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി .

വാക്കില്‍ മാത്രമല്ല പ്രവൃത്തിയിലും മാനസിക ഐക്യം വേണം എന്ന് രാഹുൽ ഗാന്ധി അവെശ്യപെട്ടു.അതേസമയം ഒറ്റക്കെട്ടായി കേരളത്തില്‍ പാര്‍ട്ടിയെ നയിക്കേണ്ട ചുമതല ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും സുധീരനുമാണെന്ന് ആന്റണി പറഞ്ഞു.ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല, കേന്ദ്ര മന്ത്രിമാരായ വയലാര്‍ രവി, എ.കെ ആന്റണി, ശശി തരൂര്‍ തുടങ്ങിയവര്‍ പങ്കെടുത്ത്‌ സംസാരിച്ചു.

 
കോടതി നടപടികളിലൂടെ മദ്യനയത്തെ പരാജയപ്പെടുത്താനുള്ള ശ്രമമാണ്‌ സംസ്‌ഥാനത്ത്‌ നടന്നുകൊണ്ടിരിക്കുന്നതെന്ന്‌ സുധീരന്‍ പറഞ്ഞു. ജനകീയ സര്‍ക്കാരിന്റെ നയങ്ങളെ ഭരണഘടനാ സ്‌ഥാപനങ്ങള്‍ ദുര്‍ബലമാക്കരുത്‌. സര്‍ക്കാരിന്റെ മദ്യനയം തുടരമെന്നും ജനകീയ കോടതി മദ്യനയത്തെ അംഗീകരിക്കുന്നുവെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.