ആഗ്രയില്‍ 57 മുസ്‌ലിം കുടുംബങ്ങളെ ആര്‍.എസ്.എസും ബജ്‌റംഗ്ദളും സംയുക്തമായി മതപരിവര്‍ത്തനം നടത്തി

single-img
9 December 2014

convertആഗ്ര: ആഗ്രയില്‍ 57 മുസ്‌ലിം കുടുംബങ്ങളെ ആര്‍.എസ്.എസും ബജ്‌റംഗ്ദളും സംയുക്തമായി മതപരിവര്‍ത്തനം നടത്തി. ‘പര്‍ഖോണ്‍ കി ഘർ വാപസി’ എന്ന കൂട്ട മതപരിവര്‍ത്തന ചടങ്ങിലാണ് 200 മുസ്‌ലിംകളെ പരിവര്‍ത്തനം ചെയ്തത്.

ആഗ്രയിലെ മധുനഗറിൽ വെച്ച് മത പരിവര്‍ത്തനം ചെയ്തവര്‍ക്ക് പുതിയ പേര് ഉടന്‍ നല്‍കുമെന്ന് ആര്‍.എസ്.എസ് പ്രാദേശിക നേതാവ് അറിയിച്ചു.

ക്രിസ്മസ് ദിനത്തില്‍ അലിഗണ്ഡിലെ മഹേശ്വരി കോളേജിൽ നടക്കുന്ന മതപരിവര്‍ത്തന ചടങ്ങുകളിൽ 5000 മുസ്‌ലിംകളും ക്രിസ്ത്യാനികളും ഹിന്ദു മതത്തില്‍ ചേരുമെന്ന് സംഘാടകര്‍ പറഞ്ഞു.

തെരുവില്‍ ജീവിക്കുന്നവരെയാണ് മതപരിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഇവര്‍ വിഗ്രഹങ്ങളുടെ കാല്‍ കഴുകിയ ശേഷം പ്രസാദം കഴിച്ചു. ആര്‍.എസ്.എസും ബജ്‌റംഗ്ദളും മതപരിവര്‍ത്തനം ചെയ്തവര്‍ക്ക് മന്ത്രം ചൊല്ലിക്കൊടുത്തു.

മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ ഒരുക്കാമെന്ന് ആര്‍.എസ്.എസുകാര്‍ വാഗ്ദാനം ചെയ്തത് കൊണ്ടാണ് മതപരിവര്‍ത്തനത്തിന് തയ്യാറായതെന്നും ഇരു മതങ്ങളും തമ്മില്‍ വ്യത്യാസമുള്ളതായി തോന്നുന്നില്ലെന്നും പരിവര്‍ത്തന ചെയ്തവർ പറയുന്നു.