മോദിയുടെ ലോക്സഭ വിജയത്തിന് പിന്നില്‍ യശോദബെന്നാണെന്ന് ബിജെപി എം.പി സാക്ഷി മഹാരാജ്

single-img
9 December 2014

sakshiന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ മോദിയുടെ വിജയത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ ഭാര്യ യശോദബെന്നാണെന്ന് ഉന്നാവോ എം.പി സാക്ഷി മഹാരാജ്. ലക്ഷമണന്റെ ഭാര്യ ഊര്‍മ്മിളയോടാണ് ഇദ്ദേഹം യശോദബെന്നിനെ താരതമ്യപ്പെടുത്തിയിരിക്കുന്നത്.

ശ്രീരാമന്റെ വനവാസ സമയത്ത് ലക്ഷ്മണന്റെ ഭാര്യ ഊർമ്മിള അദ്ദേഹത്തോടൊപ്പം പോകാതിരുന്നെങ്കിലും, ഊർമ്മിളയുടെ വ്രതശക്തി ഒന്നുകൊണ്ടുമാത്രമാണ് ലക്ഷ്മണന് യുദ്ധത്തില്‍ പോരാടി ജയിക്കാൻ സാധിച്ചതെന്നും. അതുപോലെ തന്നെയാണ് യശോദബെന്നും ചെയ്തതെന്ന് സാക്ഷിമഹാരാജ് പറഞ്ഞു.

അടുത്ത് തന്നെ നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.