ലോകകപ്പ്‌ സാധ്യതാ ടീമില്‍ നിന്നും പുറത്തായ സെവാഗിനെ തങ്ങളുടെ ടീമിൽ ഉൾപെടുത്താൻ രാഷ്ട്രീയ പാർട്ടികൾ മത്സരിക്കുന്നു

single-img
9 December 2014

Sehwag1ലോകകപ്പ്‌ സാധ്യതാ ടീമില്‍ നിന്നും സ്ഥാനം നഷ്ടപ്പെട്ട വീരേന്ദ്രസെവാഗിനെ തങ്ങളുടെ സ്ഥാനാർത്ഥിയാക്കനുള്ള നെട്ടോട്ടത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. അടുത്ത് തന്നെ നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വീരുവിനെ സ്‌ഥാനാര്‍ത്ഥി പട്ടികയില്‍ പെടുത്താന്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കടുത്ത മത്സരം തുടങ്ങിക്കഴിഞ്ഞെന്നാണ്‌ റിപ്പോര്‍ട്ട്‌.

സെവാഗിന്റെ സഹോദരി നേരത്തേ നഗരസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ഇതിന്റെ പിന്‍തുടര്‍ച്ചയായി വീരു തങ്ങളോടൊപ്പം ഉണ്ടാകുമെന്ന്‌ കോൺഗ്രസ്സ് വിശ്വസിക്കുന്നു. സെവാഗിന്റെ കുംടുംബം അഞ്ചു ദശകമായി തികഞ്ഞ കോണ്‍ഗ്രസ്‌ ചായ്‌വുള്ളവരാണെന്ന്‌ കോണ്‍ഗ്രസ്‌ വക്‌താക്കള്‍ പറയുന്നു.

എന്നാല്‍ ഇതുവരക്കും സെവാഗിന്റെ സ്‌ഥാനാര്‍ത്ഥിത്വ കാര്യം ബിജെപി വക്‌താക്കള്‍ സമ്മതിക്കുകയോ നിരസിക്കുകയോ ചെയ്‌തിട്ടില്ല. എന്നാല്‍ ഒരു വീട്ടില്‍ രണ്ടു പാര്‍ട്ടിക്കാരൊക്കെ ഇന്നത്തെ കാലത്ത്‌ സാധാരണയാണെന്ന്‌ ബിജെപി വക്‌താക്കള്‍ പറയുന്നുണ്ട്‌.

ക്രിക്കറ്റിലും സമൂഹത്തിലും കോര്‍പ്പറേറ്റുകളിലും വളരെ മാന്യത പുലര്‍ത്തുന്ന സെവാഗിന്‌ എന്തുകൊണ്ടും അനുയോജ്യം തങ്ങളാണെന്ന് ആം ആദ്‌മി പറയുന്നത്‌.