താജ് മഹല്‍ നില്‍ക്കുന്നത് ക്ഷേത്രഭൂമിയിലെന്ന് ബിജെപി

single-img
9 December 2014

taj2dതാജ് മഹല്‍ നില്‍ക്കുന്നത് ക്ഷേത്രഭൂമിയിലാണെന്ന് ബിജെപി നേതാവ് ലഷ്മികാന്ത് ബാജ്‌പേയ് അവകാശപ്പെട്ടു. തേജോ മഹാലയ ക്ഷേത്ര ഭൂമി രാജാ ജെയ്‌സിംഗിന്റെ പക്കല്‍ നിന്ന് മുഗല്‍ രാജാവ് ഷാജഹാന്‍ വാങ്ങിയതിന്റെ രേഖകളുണ്ടെന്ന് ഇദ്ദേഹം അറിയിച്ചു. കൂടാതെ പുരാതന ക്ഷേത്രത്തിന്റെ ഭാഗമാണ് താജ്മഹലെന്നും ബാജ്‌പേയ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ താജ്മഹല്‍ വഖഫ് ബോര്‍ഡിന് കൈമാറണമെന്ന എസ്.പി നേതാവ് അസാം ഖാന്  ആവശ്യപ്പെട്ടു. തുടർന്ന് താജ്മഹല്‍ ഹിന്ദു ക്ഷേത്രമായിരുന്നെന്ന് ബിജെപി വാദിച്ചിരുന്നു.

അതേസമയം മുംതാസ് മഹല്‍ ഷിയ വിഭാഗമാണെങ്കിലും താജ്മഹല്‍ ചരിത്രസ്മാരകമാണെന്നും അത് സുന്നിബോര്‍ഡിനോ. ഷിയാ ബോര്‍ഡിനൊ കൈമാറേണ്ട കാര്യമില്ലെന്നും ഷിയ പേഴ്‌സണല്‍ ബോര്‍ഡ് വക്താവ് മൗലാന യസൂബ് അബ്ബാസ് പറഞ്ഞു.