നൂലു കുരുങ്ങിയ രണ്ടര വയസ്സുകാരെന്റെ കഴുത്തിൽ 22 തുന്നൽ നടത്തി

single-img
9 December 2014

chinese-manjhaജയ്പൂർ: മാതാപിതാക്കൾക്ക് ഒപ്പം ബൈക്കിൽ യാത്ര ചെയ്ത രണ്ടര വയസ്സുകാരെന്റെ കഴുത്തിൽ ചൈനീസ് മഞ്ജ കൊണ്ട് ഗുരുതരമായി പരിക്കേറ്റു. ജല്മഹൽ റോഡിലൂടെ മാതാപിതാക്കൾക്ക് ഒപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന കുഞ്ഞിന്റെ കഴുത്തിൽ പെട്ടെന്ന് ചൈനീസ് മഞ്ജയെന്ന് അറിയപ്പെടുന്ന ഇരുമ്പ് നൂൽ കുരുങ്ങുകയായിരുന്നു. പിതാവിന് പെട്ടെന്ന് ബൈക്കിന്റെ ബ്രേക്കിടാൻ സാധിക്കാത്തത് കുട്ടിക്ക് ഉണ്ടായ മുറിവിന്റെ ആഴം കൂട്ടാൻ കാരണമായി.

ഉടൻ തന്നെ കുട്ടിയെ അശുപത്രിയിൽ എത്തിച്ചു. ഗുരുതരമായ മുറിവേറ്റ കുട്ടിയുടെ കഴുത്തിൽ 22 തുന്നൽ ഇട്ടതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്തെ റോഡുകളിൽ ചൈനീസ് മഞ്ജ ഉപയോഗിക്കുന്നത് പോലീസ് നിരോധിച്ചു.