ചുംബനസമരം ഇനി ആലപ്പുഴയില്‍

single-img
9 December 2014

kiss-of-love-1സദാചാര ഗുണ്ടകൾക്കെതിരെ ഇനി ചുംബന സമരം ആലപ്പുഴയിലേക്കും.ആലപ്പുഴ ബീച്ചില്‍ വെച്ച് അവിവാഹിതരെന്നു കരുതി പൊലീസ് കസ്റ്റഡിയിലെടുത്ത രാജേഷ്‌-ലക്ഷ്മി ദമ്പതികളായിരിക്കും ആലപ്പുഴയിലെ സമരത്തിനു നേതൃത്വം നല്‍കുന്നത്. കിസ് ഓഫ് ലൗവ് സംഘാടകരുമായി സഹാകരിച്ച്  ചുംബന മഹോത്സവം എന്ന പേരില്‍ പരിപാടി നടത്താനാണ് പദ്ധതി. ഇതോടൊപ്പം വിവിധ സാംസ്‌ക്കാരിക പരിപാടികള്‍ നടത്താനും ഉദ്ദേശിക്കുന്നുണ്ട്.

. ചുംബന സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ രംഗത്തെത്തി.ജനാധിപത്യ സമരങ്ങളെ തെരുവ്‌ ഗുണ്ടായിസത്തിന്റെ അടിസ്‌ഥാനത്തില്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പ്രവണതകളെ അപലപിക്കുന്നതായി പരിഷത്ത്‌ വ്യക്‌തമാക്കി.