സൊനാക്ഷിയും ഒത്തുള്ള പ്രണയം; തന്നെ പോലൊരു അഭിനേതാവിന് ദൈവം നൽകിയ ഏറ്റവും മോശമായ ശിക്ഷ

single-img
9 December 2014

rajiniഹൈദ്രബാദ്: സംഘട്ടനം രംഗത്തിൽ അഭിനയിക്കുന്നതിനേക്കാൾ പ്രയാസമായിരുന്നു സൊനാക്ഷി സിൻഹയെ പ്രണയിക്കാനെന്ന് സൂപ്പർസ്റ്റാർ രജനീ കാന്ത്. തന്റെ പുതിയ ചിത്രമായ ലിംഗയുടെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.

60 കഴിഞ്ഞ തന്നെ പോലൊരു അഭിനേതാവിന് ദൈവം നൽകിയ ഏറ്റവും മോശമായ ശിക്ഷയാണ് സൊനാക്ഷിയും ഒത്തുള്ള പ്രണയ രംഗമെന്നും. ഓടുന്ന ട്രെയിനിന് മുകളിൽ നിന്നും സംഘട്ടനം ചെയ്യുന്നതിനേക്കാൾ പ്രയാസമായിരുന്നു അതെന്നും രജനി പറഞ്ഞു.

തന്റെ ആദ്യ സിനിമയിൽ പോലും തനിക്ക് ഇത്രയും ചമ്മൽ അനുഭവിക്കേണ്ടി വന്നില്ലെന്നും. സൊനാക്ഷിയുമൊത്തുള്ള പ്രണയ രംഗ അഭിനയിച്ചപ്പോൾ താൻ ചമ്മിപ്പോയെന്നും. കാരണം തന്റെ മകളും സൊനാക്ഷിയും സമപ്രായക്കാരാണെന്നും രജനി കൂട്ടിച്ചേർത്തു.

കൂടാതെ ചിത്രത്തിനായി തന്നെ സുന്ദരനാക്കിയ മേക്കപ്പ്മാൻ ഭാനുവിനും അദ്ദേഹം നന്ദി അറിയിച്ചു.