ചുംബന സമരത്തിനെതിരെ പിണറായി വിജയന്‍;ഭാര്യയും ഭര്‍ത്താവും റൂമില്‍ ചെയ്യുന്നത് റോഡില്‍ ചെയ്യുന്നത് സമര രീതിയല്ല

single-img
9 December 2014

PINARAYI_VIJAYANചുംബന സമരത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും രംഗത്ത്. ഭാര്യയും ഭര്‍ത്താവും റൂമില്‍ ചെയ്യുന്നത് റോഡില്‍ ചെയ്യുന്നത് സമര രീതിയല്ല.സദാചാര പോലീസിനെതിരെയുള്ള സമര രീതി ഇതാണോയെന്ന് പിണറായി ചോദിച്ചു. സമരരീതിയില്‍ മാറ്റം വരുത്തണോയെന്ന് സംഘാടകര്‍ തന്നെ ചിന്തിക്കണം. സദാചാര പോലീസിനെതിരെ ജനങ്ങള്‍ പ്രതികരിക്കണമെന്നും പിണറായി പറഞ്ഞു.

 

ചുംബന സമരത്തെ തള്ളി  ഡിവൈഎഫ്‌ഐയും  രംഗത്തുവന്നിരുന്നു. മാധ്യമ സഹായത്താലാണ് ഇത്തരം സമരങ്ങള്‍ ശ്രദ്ധ നേടുന്നതെന്നും ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തിയിരുന്നു.