മൂന്നാം ഘട്ടം വോട്ടെടുപ്പ്: ജമ്മുകാശ്മീരിൽ 58 ശതമാനം വോട്ട് രേഖപ്പെടുത്തി

single-img
9 December 2014

kkകടുത്ത തണുപ്പ്   അവഗണിച്ച്   ജമ്മുകാശ്മീരിൽ  വോട്ടർമാർ മൂന്നാം ഘട്ടം വോട്ടെടുപ്പ് നടന്ന ഇന്ന് 58 ശതമാനം വോട്ട് രേഖപ്പെടുത്തി .രാവിലെ എട്ടുമണി മുതൽ തന്നെ വോട്ടർമാരുടെ നീണ്ട നിര കാണപ്പെട്ടു . ഗുൽമാർഗ് മണ്ഡലത്തിൽ അജ്ഞാതനായ  അക്രമി പെട്രോൾ ബോംബ് വലിച്ചെറിഞ്ഞ സംഭവമല്ലാതെ  മറ്റിടങ്ങളിലൊന്നും  അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.  വോട്ടെടുപ്പിന് കനത്ത സുരക്ഷാസന്നാഹം ഒരുക്കിയിരുന്നു.