കാശ്മീരിന്റെ വികസനത്തിനായി പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
8 December 2014

moകാശ്മീരിന്റെ വികസനത്തിനായി പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ”കാശ്മീരിലെ ജനങ്ങൾ തനിക്ക് വളരെയധികം വിശ്വാസവും സ്നേഹവും നൽകി. ഈ സ്നേഹവും വിശ്വാസവുമെല്ലാം ഞാൻ പലിശ സഹിതം വികസനമായി തിരിച്ചു നൽകും. ജനങ്ങൾ എന്നിൽ അർപ്പിക്കുന്ന സ്നേഹത്തിനും വിശ്വാസത്തിനും വേണ്ടി ജീവൻനൽകാൻ വരെ തയ്യാറാണ്.”അദ്ദേഹം പറഞ്ഞു.

മുപ്പത് മിനിറ്റ് ദൈർഖ്യമുള്ള തന്റെ പ്രസംഗത്തിനിടെ കഴിഞ്ഞ മുപ്പത് വർഷമായി അഴിമതി നടത്തി വന്ന കോൺഗ്രസിനെ അദ്ദേഹം കുറ്റപ്പെടുത്തി. കാശ്മീർ താഴ്‌വരയിൽ നടന്ന ആദ്യ തെരഞ്ഞെടുപ്പ് സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു ‘പ്രധാൻ സേവക്’ എന്ന നിലയ്ക്ക് ‌താൻ ജനങ്ങളുടെ വേദന പങ്കു വയ്ക്കാനാണ് വന്നത്. ജനങ്ങളുടെ വിഷമവും വേദനയും തന്റെയും വിഷമവും വേദനയുമാണ്. അതു പോലെ അവരുടെ പ്രശ്നങ്ങൾ തന്റെയും പ്രശ്നങ്ങളാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.