തമിഴ്‌നാട്ടിൽ എംഡിഎംകെ എന്‍ഡിഎ മുന്നണി വിട്ടു

single-img
8 December 2014

voതമിഴ്‌നാട്ടിലെ വൈക്കോയുടെ എംഡിഎംകെ എന്‍ഡിഎ മുന്നണി വിട്ടു. തമിഴ് വംശജരുടെ പ്രശ്‌നങ്ങളില്‍ ശ്രീലങ്കയിലെ മഹേന്ദ രജപക്ഷെ സര്‍ക്കാരിനോട് മോദി സര്‍ക്കാര്‍ സന്ധിചെയ്യുന്നതായി ആരോപിച്ചാണ് നീക്കം. ശ്രീലങ്കയിലെ തമിഴ് വംശജരുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാര്‍ തമിഴ് ജനതയെ വഞ്ചിച്ചതായി വൈക്കോ പറഞ്ഞു. എംഡിഎംകെയുടെ പാത പിന്തുടര്‍ന്ന് നിരവധി പാര്‍ട്ടികള്‍ എന്‍ഡിഎ വിടുമെന്നും വൈക്കോ പറഞ്ഞു.