പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ചരിത്ര സ്‌മാരകങ്ങൾ പൊതുജനങ്ങൾക്ക് കാണാൻ ചരിത്ര മ്യൂസിയം സ്ഥാപിക്കണമെന്ന ആവശ്യം പരിശോധിക്കും

single-img
8 December 2014

pതിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരവും അമൂല്യമായ ചരിത്ര സ്‌മാരകങ്ങളും രേഖകളും പൊതുജനങ്ങൾക്ക് കാണാൻ ചരിത്ര മ്യൂസിയം സ്ഥാപിക്കണമെന്ന ആവശ്യം പരിശോധിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി ധർമ്മേന്ദ്രയാദവ് ലോക്‌സഭയിൽ പറഞ്ഞു. ചരിത്ര പ്രാധാന്യവുമുള്ള ക്ഷേത്രവും അമൂല്യവുമായ നിധി ശേഖരവും സംരക്ഷിക്കാനുളള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടിരുന്നു.