ഒടുവില്‍ ബി.ജെ.പി സമ്മതിച്ചു, ആള്‍ദൈവങ്ങളുടെ ആശ്രമങ്ങള്‍ ഭീകരകേന്ദ്രങ്ങള്‍ തന്നെ

single-img
8 December 2014

Rampalഹരിയാനയിലെ രാംപാല്‍ ഉള്‍പ്പെടെ സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങള്‍ വിശ്വാസത്തിന്റെ പേരില്‍ നടത്തുന്ന ആശ്രമങ്ങള്‍ ഭീകരകേന്ദ്രങ്ങളെന്നു ബിജെപി. ഇത്തരം ആശ്രമങ്ങളെ കുറിച്ച് ആഴത്തില്‍ അന്വേഷണം നടത്തണമെന്നും ആള്‍ദൈവങ്ങളുടെ ആശ്രമങ്ങള്‍ ഭീകരകേന്ദ്രങ്ങള്‍ തന്നെയാണെന്നതിനു സംശയമില്ലെന്നും പാര്‍ട്ടിയുടെ മുഖപത്രമായ കമല്‍ സന്ദേശിലൂടെ ബിജെപി ആവശ്യപ്പെടുന്നു.

ഒരു ദിവസം കൊണ്ടു ജനിക്കുന്നവരല്ല രാംപാലിനെപ്പോലുള്ളവരെന്നും സമൂഹത്തില്‍ ഇവര്‍ പടിപടിയായി അന്ധവിശ്വാസത്തിന്റെ ശ്യംഖല പടര്‍ത്തുകയാണ് ചെയ്യുന്നതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ഇത്തരത്തിലുള്ള ആശ്രമങ്ങളെ ആദ്യമേ തന്നെ നമ്മള്‍ നിരോധിക്കേണ്ടതാണ്. അന്ധവിശ്വാസത്തിന്റെ പേരിലുള്ള ചൂഷണം വ്യക്തമാക്കുന്നത് നമ്മള്‍ ഇന്നും ഇരുണ്ട കാലഘട്ടത്തിലാണ് ജീവിക്കുന്നത് എന്നാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ബിജെപി വൈസ് പ്രസിഡന്റും രാജ്യസഭാ എംപിയുമായ പ്രഭാത് ഝാ എഡിറ്റ് ചെയ്തിരിക്കുന്ന മുഖപ്രസംഗത്തില്‍ ആരെയാണ് ബാബയെന്നും വിശുദ്ധരെന്നും വിളിക്കേണ്ടതെന്നും ചോദിക്കുന്നു.