ശബരിമലയിൽ കനത്ത മഴ, തീർത്ഥാടകരെ ദുരിതത്തിലാക്കി

single-img
8 December 2014

sഞായറാഴ്ച വൈകിട്ട് അപ്രതീക്ഷിതമായി പെയ്‌ത കനത്ത മഴ ശബരിമലയിൽ തീർത്ഥാടകരെ ദുരിതത്തിലാക്കി. പതിനെട്ടാം പടിയിൽ നിന്ന് ഭക്തർ മഴ നനഞ്ഞാണ് ഫ്ളൈ ഓവറിലേക്ക് കയറിയത്. ദർശനത്തിന് ശേഷം തിരുമുറ്റത്ത് വലംവച്ച ഭക്തർ മഴപെയ്‌തതോടെ കയറി നിൽക്കാൻ സ്ഥലമില്ലാതെ ബുദ്ധിമുട്ടി.

 
മഴ ശക്തമായതിനെ തുടർന്ന് പമ്പയിലും തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. വലിയ നടപ്പന്തലിൽ കാത്തുനിന്ന ഭക്തർക്കും മഴ നനയാതെ പതിനെട്ടാംപടിക്കൽ എത്താൻ കഴിഞ്ഞില്ല. പതിനെട്ടാംപടിക്ക് താഴെ പാകിയിരിക്കുന്ന മാർബിളിൽ തീർത്ഥാടകർ തെന്നി വീഴുകയും ചെയ്‌തു. ഇതോടെ വലിയ നടപ്പന്തലിൽ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി.