പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും

single-img
8 December 2014

Narendra-Modi-Victoryപ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.വേദിയായ ഷെറെ കാശ്മീർ സ്റ്റേഡിയത്തിന് ബഹുവലയ സുരക്ഷാസന്നാഹം ആണ് ഏർപ്പെടുത്തിയത് .
എസ്.പി.ജി കമാൻഡോകളുടെ പൂർണ നിയന്ത്രണത്തിലാണ് സ്റ്റേഡിയം. പുറത്ത് 30 കമ്പനി അർദ്ധ സൈനികരെ വിന്യസിച്ചിട്ടുണ്ട്. സമീപത്തുള്ള കെട്ടിടങ്ങളിൽ കമാൻഡോകൾ നിലയുറപ്പിച്ചുകഴിഞ്ഞു. അക്രമികളെ കണ്ടമാത്രയിൽ വെടിവയ്ക്കും.ഒരു ലക്ഷം പേർ റാലിക്ക് എത്തുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്.