തെരഞ്ഞെടുപ്പ്പ്രചരണത്തിനായി മോദി ഇന്ന് കാശ്മീരില്‍

single-img
8 December 2014

modimadതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ജമ്മു-കാശ്മീരില്‍ എത്തും. മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കെയാണ് മന്ത്രിയുടെ സന്ദര്‍ശനം. വെള്ളിയാഴ്ച നടന്ന തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ജമ്മു-കാഷ്മീരിനൊപ്പം ജാര്‍ഖണ്ഡിലും മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. കാഷ്മീരില്‍ 213ഉം ജാര്‍ഖണ്ഡില്‍ 208 പേരുമാണ് ജനവിധി തേടുന്നത്.