ചുംബന സമരത്തിനെതിരെ കൊച്ചിയില്‍ വന്നത് പോത്തുകളെങ്കില്‍ കോഴിക്കോട്ട് വന്നത് വാനരന്‍മാരെന്ന് നടന്‍ ജോയിമാത്യൂ

single-img
8 December 2014

Joyകോഴിക്കോട് നടന്ന ചുംബന സമരത്തിനെതിരെ പ്രതിഷേധവുമായെത്തിയ ഹനുമാന്‍ സേനാ പ്രവര്‍ത്തകരെ പരിഹസിച്ച് സംവിധായകന്‍ ജോയി മാത്യൂ. കൊച്ചിയിലെ സമരത്തിന് എതിര്‍പ്പുമായി വന്നത് പോത്തുകളായിരുന്നുവെങ്കില്‍ കോഴിക്കോട് അത് വാനരന്‍മാരായെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ പറഞ്ഞു. പക്ഷേ വാനരന്മാര്‍ എത്ര തന്നെ അഴിഞ്ഞാടിയാലും താന്‍ കോഴിക്കോട് നഗരത്തെ സ്‌നേഹിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.