അന്ധരുടെ ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ കിരീടം നേടി

single-img
8 December 2014

Blind_T20_1297926gഅന്ധര്‍ക്കുള്ള ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കു മധുഒരമുള്ള വിയവും കിരീടവും. കലാശ പോരാട്ടത്തില്‍ പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ അഞ്ചു വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.

പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 390 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 39.4 ഓവറില്‍ മറികടന്നു. 38 പന്തില്‍ 82 റണ്‍സ് നേടി അപരാജിതനായി നിന്ന പ്രകാശ ജയരാമയ്യയുടെ ബാറ്റിംഗാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. അജയ് റെഡ്ഢി(74 നോട്ടൗട്ട്) മികച്ച പിന്തുണ നല്‍കി. കേതന്‍ ഭായി(76), ദീപക്(60), വെങ്കിടേശ്വര റാവു(49) എന്നിവരും പാകിസ്ഥാനെതിരെ മികച്ച സ്‌കോറുകള്‍ കണ്ടെത്തി.