അന്ധരുടെ ലോകപ്പ്‌ ക്രിക്കറ്റ്‌ കിരീടം ഇന്ത്യയ്‌ക്ക്

single-img
8 December 2014

bദക്ഷിണാഫ്രിക്കയില്‍ നടന്ന അന്ധരുടെ ലോകപ്പ്‌ ക്രിക്കറ്റ്‌ കിരീടം ഇന്ത്യയ്‌ക്ക് . പാക്കിസ്‌താനെ പരാജയപ്പെടുത്തിയാണ്‌ ഇന്ത്യ കിരീടം നേടിയത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത പാക്കിസ്‌താന്‍ 389 റണ്‍സ്‌ എടുത്തു. മറുപടി ബാറ്റിംഗിന്‌ ഇറങ്ങിയ ഇന്ത്യ 2 പന്ത്‌ ബാക്കി അവശേഷിക്കേ വിജയലക്ഷ്യം നേടി .

സെമിയില്‍ ശ്രീലങ്കയെ കീഴടക്കിയാണ്‌ ഇന്ത്യ ഫൈനലില്‍ എത്തിയത്‌. അതേസമയം അന്ധരുടെ ക്രിക്കറ്റ്‌ മത്സരങ്ങള്‍ക്ക്‌ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ ഭാഗത്ത്‌ നിന്നോ മറ്റ്‌ അധികൃതരുടെ ഭാഗത്ത്‌ നിന്നോ വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന്‌ ഇന്ത്യന്‍ നായകന്‍ ശേഖര്‍ നായ്‌ക്ക് പറഞ്ഞു.