സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖ് പത്തേമാരിയിലൂടെ മലയാള സിനിമയിലേക്ക്

single-img
8 December 2014

sidhiqsonസിദ്ദിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖ് പത്തേമാരിയിലൂടെ മലയാള സിനിമയിലേക്ക്. മമ്മൂട്ടിയുടെ മകനായാണ് ഷഹീന്റെ അരങ്ങേറ്റം. സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷഹീന്‍ സിദ്ദിഖ് മമ്മൂട്ടിയുടെ മകനായി എത്തുന്നത്.

ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട എന്നീ ചിത്രങ്ങള്‍ക്കു ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന പത്തേമാരി പ്രമേയമാക്കുന്നത് മലയാളിയുടെ പ്രവാസ ജീവിതമാണ്. മമ്മൂട്ടിയ്‌ക്കൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തില്‍ ശ്രീനിവാസനും എത്തുന്ന ചിത്രത്തില്‍ ജ്വവല്‍ മേരിയാണ് നായിക.