രണ്ട് വര്‍ഷത്തിനുള്ളില്‍ മൂന്ന് തവണ ഗര്‍ഭഛിദ്രത്തിന് വിധേയയായ 16കാരി മരിച്ചു
8 December 2014
വിജയവാഡ: രണ്ട് വര്‍ഷത്തിനുള്ളില്‍ മൂന്ന് തവണ ഗര്‍ഭഛിദ്രത്തിന് വിധേയയായ 16കാരി മരണത്തിന് കീഴടങ്ങി. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് സംഭവം നടന്നത്. രണ്ട് വർഷത്തിനിടെ പെണ്‍കുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു. സ്കൂളിലെ പ്രധാന അദ്ധ്യാപകനും ഇംഗ്ലീഷ് അദ്ധ്യാപകനും ചേർന്നാണ് കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഇംഗ്ലീഷ് അധ്യാപകനെയും പ്രധാന അധ്യാപകനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടിയുടെ കുടുംബം സംഭവത്തെ കുറിച്ച് പരാതിപ്പെടാന്‍ തയ്യാറായിരുന്നില്ല. സംഭവം പുറത്ത് പറയാതിരിക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് പ്രധാന അദ്ധ്യാപകന് അര ഏക്കര്‍ ഭൂമി വാങ്ങി നല്‍കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.