ഭരണഘടനയാണ് മതേതരരാജ്യത്തിന്റെ ദേശീയ വേദഗ്രന്ഥമെന്ന് മമത ബാനർജി

single-img
8 December 2014

mamata-lഭഗവത് ഗീത ദേശീയ വേദഗ്രന്ഥമാക്കമെന്ന സുഷമ സ്വരാജിന്റെ പരാമർശത്തിനുള്ള മറുപടിയുമായി മമത ബാനർജി രംഗത്ത്. ഭരണഘടനയാണ് രാജ്യത്തിന്റെ ദേശീയ വേദഗ്രന്ഥമെന്ന് ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു.ഇന്ത്യ മതേതരരാജ്യം എന്നാണ് ഭരണഘടനയിൽ പറയുന്നത്. അതുപോലെ തന്നെ ഭരണഘടനയാണ് രാജ്യത്തിന്റെ ദേശീയ വേദഗ്രന്ഥമെന്നും. നാം എല്ലാ മതങ്ങളുടേയും വേദഗ്രന്ഥങ്ങളെ ബഹുമാനിക്കുന്നുണ്ടെന്നും അവയെല്ലാം നമ്മുടെ അഭിമാനമാണെന്നും മമത കൂട്ടിച്ചേർത്തു.