പെയ്‌മെന്റ് സീറ്റ് വിവാദം പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം തുടരാം; പന്ന്യന്‍ രവീന്ദ്രനെ ചോദ്യം ചെയ്യാം

single-img
8 December 2014

pannyan-raveendranതിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ സിപിഐയുടെ പെയ്‌മെന്റ് സീറ്റ് വിവാദത്തിൽ അന്വേഷണം തുടരാമെന്ന് ലോകായുക്ത ഉത്തരവിട്ടു. സീറ്റ് ചര്‍ച്ചയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ മിനിറ്റ്‌സ് പിടിച്ചെടുക്കണമെന്ന ഉത്തരവിനെതിരെ സിപിഐ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ലോകായുക്തയുടെ ഉത്തരവ്.

പ്രത്യേക അന്വേഷണ സംഘത്തിന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെ ചോദ്യം ചെയ്യാമെന്നും ലോകായുക്ത ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.  വിഷയം പാര്‍ട്ടിയുടെ സ്വകാര്യകാര്യമാണെന്ന സിപിഐയുടെ വാദവും ലോകായുക്ത തള്ളിക്കളഞ്ഞു. തിരുവനന്തപുരം ലോക്‌സഭാ സീറ്റ് നല്‍കിയതില്‍ സിപിഐ നേതാക്കള്‍ കോഴവാങ്ങി എന്നാരോപിച്ച് ചിറയിന്‍കീഴ് സ്വദേശി ഷംനാദാണ് പരാതി നല്‍കിയത്.

ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയില്‍ പോകുമെന്ന് സിപിഐ വ്യക്തമാക്കി.