കായല്‍ കൈയേറി ഡി.എല്‍.എഫ് നിര്‍മ്മിച്ച ഫ്ലാറ്റ് പൊളിച്ചുനീക്കണമെന്ന് കേരള ഹൈക്കോടതി

single-img
8 December 2014

kerala-high-courtകൊച്ചി: കായല്‍ കൈയേറി നിര്‍മ്മിച്ച ഡി.എല്‍.എഫ് ഫ്ലാറ്റ് പൊളിച്ചുനീക്കണമെന്ന് കേരള ഹൈക്കോടതി. തീരദേശ സംരക്ഷണ നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റിന്റെ ഭാഗങ്ങളാണ് പൊളിച്ച് നീക്കേണ്ടത്. കൂടാതെ കായല്‍കൈയേറിയുള്ള ഫ്ളാറ്റിന്റെ തുടര്‍ നിര്‍മ്മാണം നിര്‍ത്തിവെക്കാനും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.

ചെലവന്നൂര്‍ കായല്‍ കൈയേറി കെട്ടിടം പണിയാന്‍ ഡി.എല്‍.എഫിന് അനുമതി നല്‍കിയ കൊച്ചി നഗരസഭയുടെ നടപടി നിയമലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.

ചെലവന്നൂര്‍ കായല്‍കൈയേറി ഫ്ളാറ്റ് നിര്‍മ്മിച്ചതില്‍ തീരദേശസംരക്ഷണ നിയമവും പരിസ്ഥിതി നിയമവും ലംഘിച്ചതായി ചീഫ് സെക്രട്ടറി ജൂലായില്‍ തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.