പ്രേതവും പിശാചും അന്ധവിശ്വാസമാണെന്ന് കാണിക്കാൻ കർണ്ണാടക മന്ത്രിയും സംഘവും ഒരുരാത്രി ശ്‌മശാനത്തിൽ താമസിച്ചു

single-img
8 December 2014

satish-jarkiholiഅന്ധവിശ്വാസത്തെ ദൂരീകരിക്കുന്നതിന് വേണ്ടി കർണ്ണാടക മന്ത്രി ശ്‌മശാനത്തിൽ ഒരുരാത്രി തങ്ങി. കർണ്ണാടക എക്സൈസ് മന്ത്രി സതീഷ് ജർകീഹോളിയാണ് തന്റെ 100 കണക്കിന് അനുയായികളേയും കൂട്ടി ഒരു രാത്രി ശ്‌മശാനത്തിൽ കഴിച്ചു കൂട്ടിയത്. അംബേദ്കർ ജയന്തിയോട് അനുബന്ധിച്ച് വൈകുന്ദ് ധാമിലെ ശ്‌മശാനത്തിൽ ഒരുരാത്രി താമസിക്കുന്നതിലൂടെ പ്രേതവും പിശാചുമെല്ലാം അന്ധവിശ്വാസമാണെന്ന് കാണിച്ചു തരുന്നതിനാണ് മന്ത്രിയും സംഘവും ശ്രമിച്ചത്.

ശ്‌മശാനത്തെ ചുറ്റിപറ്റി നിലനിൽക്കുന്നതെല്ലാം അന്ധവിശ്വാസമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് താൻ ഒരു രാത്രി ശ്‌മശാനത്തിൽ തങ്ങിയതെന്നും. ശ്‌മശാനത്തെ കുറിച്ച് ജനങ്ങളുടെ മനസിൽ നിലനിൽക്കുന്ന പേടിയെ മാറ്റുകയും, ശ്‌മശാനത്തെ പുണ്യസ്ഥലമായി ജനങ്ങൾ കാണണമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ താനും ബിൽഗേറ്റ്സും ലക്ഷമി ദേവിയുടെ ഭക്തന്മാരല്ലെന്നും. നിരീശ്വരവാദിയായ ബിൽഗേറ്റ്സ് ലോകത്തിലെ കോടിശ്വരനാണെന്നും. അതുപോലെ തന്നെ തനിക്ക് പ്രതിവർഷം 600 കോടിയുടെ വരുമാനം ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.