ഭഗവത് ഗീതയെ ദേശീയ വേദഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ്

single-img
8 December 2014

geethaന്യൂ ഡൽഹി: ഭഗവത് ഗീതയെ ദേശീയ വേദഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. ഭഗവത് ഗീത അവതരിപ്പിക്കപ്പെട്ടതിന്റെ 5151മത്തെ വാർഷിക ആഘോഷങ്ങത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ വെച്ചാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബറിൽ പ്രധാനമന്ത്രി നടത്തിയ യുഎസ് സന്ദർശത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമക്ക് ഭഗവത് ഗീത സമ്മാനമായി നൽകിയിരുന്നു.

അതിന് വലിയ അർത്ഥമുണ്ടെന്നും. ലോകത്തിന്റെ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് ഗീതയിലുള്ളതെന്നും. അതിനാലാണ് താൻ ശ്രീമദ് ഭഗവത് ഗീതയെ ദേശീയ വേദഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന് ശുപാർശ ചെയ്യുന്നതെന്നും സുഷമാ സ്വരാജ് പറഞ്ഞു.  കൂടാതെ ജൂൺ 21 നെ ലോക യോഗാദിനമായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ ശുപാർശയെ യുഎന്നിലെ 170 അംഗരാജ്യങ്ങൾ അംഗീകരിച്ചതായും. ഉടൻ തന്നെ യുഎൻ ഇതേകുറിച്ചുള്ള പ്രഖ്യാപനം നടത്തുമെന്നും കേന്ദ്രമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.ജീവിതത്തിലും വിദേശകാര്യ മന്ത്രിയായിരിക്കുമ്പോഴും വെല്ലുവിളികള്‍ നേരിടാന്‍ ഗ്രന്ഥം തന്നെ സഹായിച്ചിട്ടുണ്ടെന്നും സുഷമ സ്വരാജ് പറഞ്ഞു.

എന്നാല്‍ സുഷമയുടെ പരാമര്‍ശം ബാലിശമാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഗീതയിലെ അത്തസത്തയ്ക്കാണ് പ്രാധന്യമെന്നും പ്രതീകാത്മ്കതയ്ക്കല്ലെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തീവാരി പ്രതികരിച്ചു. പ്രസ്താവനയെ വിമര്‍ശിച്ച് തൃണമുല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ മതേതര രാഷ്ട്രമാണെന്നും ഭരണഘടനയാണ് നമ്മുടെ വിശുദ്ധ ഗ്രന്ഥമെന്നും തൃണമുല്‍കോഗ്രേസ് നേതാക്കള്‍ പറഞ്ഞു.