കളഞ്ഞുകിട്ടയ 80,000 രൂപ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് സ്‌കൂള്‍കുട്ടികള്‍ മാതൃകയായി

single-img
8 December 2014

Monaliതാനെയിലെ ബിവന്തിയിലെ ചേരിയില്‍ താമസിക്കുന്ന അനികേത് ബോയിര്‍, മോണാലി അദാരി എന്നി സ്‌കൂള്‍ കുട്ടികളാണ് കളഞ്ഞുകിട്ടിയ 80,000 രൂപ ഉടമയ്ക്ക് തിരിച്ചുനല്‍കി മാതൃകയായത്.

വഴിയരികില്‍ നിന്ന് പണമടങ്ങിയ ബാഗ് സ്‌കൂളില്‍ നിന്നു മടങ്ങവെയാണ് കുട്ടികള്‍ക്ക് ലഭിച്ചത്. അഫ്‌സല്‍ ഖാന്‍ എന്ന റിട്ടയേര്‍ഡ് അധ്യാപകന്റേതാണ് പണമെന്ന് ബാഗിലുണ്ടായിരുന്ന പാസ്ബുക്കിലെ വിവരങ്ങളില്‍ നിന്ന് മനസ്സിലായ കുട്ടികള്‍ അതുമായി രക്ഷകര്‍ത്താക്കളുടെ അടുക്‌ലെത്തുകയും കുട്ടികളുടെ മാതാപിതാക്കള്‍ അധ്യാപകനെ ഫോണില്‍ ബന്ധപ്പെട്ട് പണം ലഭിച്ച വിവരം അറിയിക്കുകയായിരുന്നു.

ബിവന്തിനിസംപുര മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥനാണ് മോണാലിയുടെ പിതാവ് സദു. മകളുടേയും സുഹൃത്തിന്റേയും പ്രവൃത്തിയില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അനികേതിന്റെ മാതാപിതാക്കള്‍ കൂലിപ്പണിക്കാരും.