ആസൂത്രണ കമ്മിഷനെ അടിമുടി അഴിച്ചു പണിയേണ്ടത് അനിവാര്യം:പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
7 December 2014

modiആസൂത്രണ കമ്മിഷന് പകരമായി കൊണ്ടുവരുന്ന പുതിയ സംവിധാനത്തിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ പങ്ക് വഹിക്കാനാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ ടീം ഇന്ത്യ എന്ന ആശയവുമായി എല്ലാവരും സഹകരിക്കണം എന്നും സംസ്ഥാനങ്ങൾക്ക് ഈ പുതിയ സംവിധാനത്തിൽ സുപ്രധാന പങ്ക് വഹിക്കാനാവും എന്നും അദ്ദേഹം പറഞ്ഞു .

 

ആസൂത്രണ കമ്മിഷനെ അടിമുടി അഴിച്ചു പണിയേണ്ടത് അനിവാര്യമാണ്. സംസ്ഥാനങ്ങളുടെ കൂടി സമഗ്ര വികസനം ലക്ഷ്യമിട്ടാണ് ബദൽ സംവിധാനം കൊണ്ടുവരുന്നത്. സംസ്ഥാനങ്ങൾ വികസിക്കാതെ രാജ്യം വികസിക്കില്ലെന്നും മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞു .

 
എന്നാൽ ആസൂത്രണ കമ്മിഷന് ബദൽ സംവിധാനം കൊണ്ടുവരുന്നതിനെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എതിർത്തു. നിലവിലുള്ള സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയാണ് വേണ്ടത് എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.