ഡല്‍ഹിയില്‍ 25 കാരിയെ ടാക്‌സി ഡ്രൈവര്‍ ബലാത്സംഗം ചെയ്‌തതായി പരാതി

single-img
7 December 2014

rapeഡല്‍ഹിയില്‍ വീണ്ടും വാഹനത്തിനുള്ളില്‍ യുവതിക്ക്‌ പീഡനം. ഡല്‍ഹിയിലെ സാറാ രോഹില്ലയില്‍ വെള്ളിയാഴ്‌ച രാത്രി വാടകയ്‌ക്ക് വിളിച്ച ടാക്‌സികാറിനുള്ളിലിട്ട്‌ 25 കാരിയെ ഡ്രൈവര്‍ ബലാത്സംഗം ചെയ്‌തതായിട്ടാണ്‌ പരാതി . ഓണ്‍ലൈന്‍ വഴി ബുക്ക്‌ ചെയ്യാവുന്ന ടാക്‌സിയുടെ ഡ്രൈവറാണ്‌ യുവതിയെ പീഡിപ്പിച്ചത്‌.

 
ഗുര്‍ഗോണിലെ ഒരു സാമ്പത്തിക സ്‌ഥാപനത്തില്‍ ജോലിക്കാരിയായിരുന്ന യുവതി വെള്ളിയാഴ്‌ച രാത്രി 9.30 യോടെ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങുന്നതിനിടയില്‍ വസന്ത്‌ വിഹാറില്‍ നിന്നും കയറിയ ടാക്‌സിയില്‍ വെച്ചായിരുന്നു ആക്രമണം. ഡ്രൈവറിന്റെയും കാറിന്റെ നമ്പര്‍പ്‌ളേറ്റിന്റെയും ദൃശ്യം പെണ്‍കുട്ടി തന്റെ മൊബൈലില്‍ പകര്‍ത്തിയിരുന്നതിനാല്‍ കുറ്റവാളിയെ തിരിച്ചറിഞ്ഞിട്ടുണ്ട്‌.

 
സാരാ രോഹില്ലയ്‌ക്കും ഇന്‍ഡര്‍ലോക്കിനും ഇടയില്‍ ആളൊഴിഞ്ഞ സ്‌ഥലത്തു കാര്‍ നിര്‍ത്തി ഡ്രൈവര്‍ യുവതിയെ ബലാത്സംഗം ചെയ്‌തു. പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തി. ആക്രമണത്തിന്‌ ശേഷം യുവതിയെ ഡ്രൈവര്‍ വീട്ടില്‍ കൊണ്ടുചെന്നാക്കുകയും തന്റെ മൊബൈലിലേക്ക്‌ യുവതിയെ കൊണ്ട്‌ ഒരു മിസ്‌ഡ് കോള്‍ അടിപ്പിക്കുകയും ചെയ്‌തതായി പോലീസ്‌ പറഞ്ഞു. പരാതി ലഭിച്ച സാഹചര്യത്തില്‍ പോലീസ്‌ യുവതിയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കി.

 

ഗൗരവ്‌ എന്നൊരാളാണ്‌ ഇതെന്ന്‌ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു. കാറ്‌ പിന്നീട്‌ ഉപേക്ഷിച്ച നിലയില്‍ മാതുറയില്‍ കണ്ടെത്തി. അതേസമയം ജിപിഎസ്‌ സംവിധാനം ഓഫാക്കിയ നിലയില്‍ ഡ്രൈവറുടെ മൊബൈലും കണ്ടെത്തിയിട്ടുണ്ട്‌.