സി.പി.ഐയ്ക്കെതിരെ പരോക്ഷ വിമർശനവുമായി പിണറായി വിജയൻ രംഗത്ത്

single-img
7 December 2014

oസി.പി.ഐയ്ക്കെതിരെ പരോക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. പേരിൽ കമ്മ്യൂണിസ്റ്റ് ഉണ്ടായതു കൊണ്ട് മാത്രം കാര്യമില്ല എന്നും പ്രവൃത്തിയിലും സ്വഭാവത്തിലും അത് വേണമെന്നും പിണറായി പറഞ്ഞു.

ഇന്ത്യയിൽ കമ്മ്യൂണിസ്റ്റുകളുടെ കടമ നിറവേറ്റിയത് സി.പി.എം മാത്രമാണ്, സി.പി.എം രൂപീകരിക്കപ്പെട്ടില്ലായിരുന്നു എങ്കിൽ കമ്മ്യൂണിസം ജീർണതയിലേക്ക് പോവുമായിരുന്നു എന്നും കമ്മ്യൂണിസ്റ്റുകൾക്കുണ്ടാവുമായിരുന്ന വലിയൊരു തകർച്ചയാണ് സി,പി.എം രൂപീകരണത്തിലൂടെ ഒഴിവായതെന്നും പിണറായി പറഞ്ഞു.

ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാൻ കഴിയുമ്പോൾ ആണ് യഥാർത്ഥ കമ്മ്യൂണിസ്റ്റാവുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.