വയനാട്ടില്‍ മാവോയിസ്‌റ്റുകളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍

single-img
7 December 2014

maoistവയനാട്ടില്‍ മാവോയിസ്‌റ്റുകളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍. വയനാട്ടിലെ വെള്ളമുണ്ട ചാപ്പ കോളനിയിലാണ്‌ ഏറ്റുമുട്ടല്‍ നടന്നത്‌. കോഴിക്കോട്-വയനാട് അതിര്‍ത്തിയിലെ ചപ്പ വനമേഖലയിലാണ് ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ഏറ്റുമുട്ടലുണ്ടായത്.

 
രഹസ്യവിവരത്തെത്തുടര്‍ന്ന് ചപ്പ കോളനിയില്‍ പരിശോധനയ്‌ക്കെത്തിയതായിരുന്നു ദൗത്യസേനാസംഘം. ഇവര്‍ക്ക് മുന്നിലേക്ക് തോക്കുകളുമായി എത്തിയ എത്തിയ മാവോവാദി സംഘത്തിന് നേര്‍ക്ക് പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു. മാവോവാദികള്‍ തിരിച്ചും വെടിയുതിര്‍ത്തു. വെടിയുതിര്‍ത്ത ശേഷം മാവോയിസ്‌റ്റുകള്‍ ഉള്‍ക്കാട്ടിലേക്ക്‌ പോയി.വെടിവെപ്പിന് ശേഷം ഉള്‍ക്കാട്ടിലേക്ക് രക്ഷപ്പെട്ട മാവോവാദികളില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായി സ്ഥിരീകരിച്ചിട്ടില്ല.

 
പോലീസ് സംഘത്തില്‍ ആര്‍ക്കും പരിക്കില്ല. വെടിവെപ്പ് പത്തു മിനിറ്റോളം നീണ്ടു നിന്നു.അതേസമയം പോലീസും മാവോയിസ്‌റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായി ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല സ്‌ഥിരീകരിച്ചു. ആശങ്ക വേണ്ടന്നും അദ്ദേഹം അറിയിച്ചു.കേരളത്തില്‍ ആദ്യമായാണ് മാവോവാദികളും പോലീസും ഏറ്റുമുട്ടുന്നത്.വയനാട്ടില്‍ മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ച് നാളുകളേറയായെങ്കിലും ഇവരെ പിടികൂടാന്‍ പോലീസിനോ മാവോവാദി വേട്ടയ്ക്കായി നിയോഗിച്ച തണ്ടര്‍ബോള്‍ട്ടിനോ ഇതുവരെ സാധിച്ചിട്ടില്ല.