കോഴിക്കോട്ട്‌ ഇന്ന് ചുംബനസമരം, ആയിരത്തിലധികം പേര്‍ പങ്കെടുക്കും

single-img
7 December 2014

kiസദാചാരപോലീസിനെതിരേ ജനകീയ കൂട്ടായ്‌മയുടെ പ്രതിഷേധമായ ചുംബനസമരം ഇന്ന്‌ കോഴിക്കോട്ട്‌ നടക്കും.ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് മാവൂര്‍റോഡില്‍ മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിനകത്താണ് പരിപാടി. കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരത്തിലധികം പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് അനൗദ്യോഗിക കണക്ക്.കൊച്ചിയില്‍ നടന്ന സമരത്തിന്റെ തുടര്‍ച്ചയായി കിസ്‌ ഓഫ്‌ ലൗ പ്രവര്‍ത്തകരാണ്‌ കോഴിക്കോട്ടും സമരം നടത്തുന്നത്‌.

 
സ്ത്രീകള്‍ ഏറ്റവുമധികം ചോദ്യംചെയ്യപ്പെടുകയും സദാചാരപ്പോലീസിങ് നിരന്തരം നടക്കുകയുംചെയ്യുന്ന ഇടമായതുകൊണ്ടാണ് ബസ്സ്റ്റാന്‍ഡ് സമരത്തിന് തിരഞ്ഞെടുത്തതെന്ന് സംഘാടകര്‍ പറയുന്നു. സമരം യാത്രക്കാരെയോ ബസ് സര്‍വീസിനെയോ ബാധിക്കുന്നതാവില്ലെന്നും സംഘാടകര്‍ പറഞ്ഞു.എന്നാൽ സമരം സഭ്യതയുടെ അതിര്‌ വിടുകയോ ക്രമസമാധാന പരിപാലനം ലംഘിക്കുകയോ ചെയ്‌തില്ലെങ്കില്‍ ഇടപെടില്ലെന്നാണ്‌ പോലീസ്‌ പറയുന്നത്‌.

 
എന്നാല്‍ ഇത്തരം ഒരു സമരത്തിനായി ആരും തങ്ങളോട്‌ അനുമതി നേടിയിട്ടില്ലെന്ന്‌ പോലീസ്‌ പറയുന്നു. അതേസമയം ഹനുമാന്‍സേന  സംഘടന ചുംബന സമരത്തിനെതിരേ രംഗത്ത്‌ വന്നിട്ടുണ്ട്‌. സമരക്കാരെ നഗ്നരാക്കി നടത്തുമെന്നാണ്‌ ഭീഷണി.’കിസ് ഓഫ് ലൗ 2.0 മലബാര്‍’ എന്നാണ് കോഴിക്കോട്ടെ സമരത്തിന് നല്‍കിയ പേര്. അതേസമയം സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ ദേശീയമാധ്യമങ്ങള്‍വരെ കോഴിക്കോട്ട് എത്തുന്നുണ്ട്.