ഡല്‍ഹിയില്‍ വാഹനത്തിനുള്ളില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍

single-img
7 December 2014

rapeഡല്‍ഹിയില്‍ വാഹനത്തിനുള്ളില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. യുവതിയെ പീഡിപ്പിച്ച ടാക്‌സി ഡ്രൈവറാണ്‌ പിടിയിലായതെന്നാണ്‌ സൂചന.

ഗുര്‍ഗോണിലെ ഒരു സാമ്പത്തിക സ്‌ഥാപനത്തില്‍ ജോലിക്കാരിയായിരുന്ന യുവതി വെള്ളിയാഴ്‌ച രാത്രി 9.30 യോടെ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങുന്നതിനിടയില്‍ വസന്ത്‌ വിഹാറില്‍ നിന്നും കയറിയ ടാക്‌സിയില്‍ വെച്ചായിരുന്നു ആക്രമണം. ഡ്രൈവറിന്റെയും കാറിന്റെ നമ്പര്‍പ്‌ളേറ്റിന്റെയും ദൃശ്യം പെണ്‍കുട്ടി തന്റെ മൊബൈലില്‍ പകര്‍ത്തിയിരുന്നതിനാല്‍ കുറ്റവാളിയെ തിരിച്ചറിഞ്ഞിട്ടുണ്ട്‌.

സാരാ രോഹില്ലയ്‌ക്കും ഇന്‍ഡര്‍ലോക്കിനും ഇടയില്‍ ആളൊഴിഞ്ഞ സ്‌ഥലത്തു കാര്‍ നിര്‍ത്തി ഡ്രൈവര്‍ യുവതിയെ ബലാത്സംഗം ചെയ്‌തു. പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തി. ആക്രമണത്തിന്‌ ശേഷം യുവതിയെ ഡ്രൈവര്‍ വീട്ടില്‍ കൊണ്ടുചെന്നാക്കുകയും തന്റെ മൊബൈലിലേക്ക്‌ യുവതിയെ കൊണ്ട്‌ ഒരു മിസ്‌ഡ് കോള്‍ അടിപ്പിക്കുകയും ചെയ്‌തതായി പോലീസ്‌ പറഞ്ഞു.