എ.കെ 47 ന്റെ നിർമ്മാതാക്കളായ കലഷ്നിക്കോവ് ഗുജറാത്തിൽ ഫാക്ടറി നിർമ്മിക്കാനൊരുങ്ങുന്നു

single-img
7 December 2014

gഎ.കെ 47 ന്റെ നിർമ്മാതാക്കളായ കലഷ്നിക്കോവ് ഗുജറാത്തിൽ ഫാക്ടറി നിർമ്മിക്കാനൊരുങ്ങുന്നു. ഫാക്ടറി സ്ഥാപിക്കാനായി കമ്പനി അധികൃതർ സമീപിച്ചതായി ഗുജറാത്ത് വ്യവസായ വകുപ്പ് അറിയിച്ചു . ഫാക്ടറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കലഷ്നിക്കോവ് അധികൃർ അടുത്തിടെ സർക്കാർ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന ഗുജറാത്ത് വ്യവസായ സമ്മേളനത്തിൽ രണ്ടാംഘട്ട ചർച്ചകൾ നടക്കും.