പുതിയ മദ്യനയം യു.ഡി.എഫ് സർക്കാരിന്റെ പ്രതിച്ഛായ വർദ്ധിപ്പിച്ചു: എ.കെ.ആന്റണി

single-img
7 December 2014

akപുതിയ മദ്യനയം യു.ഡി.എഫ് സർക്കാരിന്റെ പ്രതിച്ഛായ വർദ്ധിപ്പിച്ചെന്ന് എ.കെ.ആന്റണി . ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ കോൺഗ്രസ് കൂടുതൽ ശക്തമായി എന്നും മദ്യനയവുമായി ബന്ധപ്പെട്ട ചെറിയ പ്രശ്നങ്ങൾ പരിഹരിക്കാൻ കേരളത്തിലെ നേതാക്കൾക്ക് തന്നെ കഴിയും എന്നും അദ്ദേഹം പറഞ്ഞു . ഇതിന്റെ പേരിൽ ആരും ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി അംഗത്വം പുതുക്കുന്ന ചടങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.