തിരുവനന്തപുരം ഗവണ്‍മെന്റ്​ ആയുര്‍വേദ കോളജിലെ വിദ്യാര്‍ഥികളുടെ അനിശ്ചിതകാല സമരം മൂന്ന്​ ദിവസം പിന്നിട്ടു

single-img
6 December 2014

aതിരുവനന്തപുരം ഗവണ്‍മെന്റ്​ ആയുര്‍വേദ കോളജിലെ വിദ്യാര്‍ഥികളുടെ അനിശ്ചിതകാല രാപ്പകല്‍ സമരം മൂന്ന്​ ദിവസം പിന്നിട്ടു. വനിതാ ഹോസ്റ്റല്‍ നിര്‍മാണം ഉടന്‍ നടപ്പാക്കുക, പിജി സീറ്റ്​ വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്​ സമരം.

 

തിരുവനന്തപുരം ആയുര്‍വേദ കോളജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ ശോചനീയാവസ്ഥ പരിഹരിക്കുമെന്ന്​ ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന്​ ഫണ്ട്​ അനുവദിക്കുകയും സ്ഥലം കണ്ടെത്തുകയും ചെയ്തെങ്കിലും ഹോസ്റ്റല്‍ നിര്‍മാണം അനിശ്ചിതമായി തുടരുകയാണ്​. ഈ സാഹചര്യത്തിലാണ്​ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ അനിശ്ചിതകാല രാപ്പകല്‍ സമരം നടത്തുന്നത്​.