പുടിൻ ഇന്ത്യയിൽ എത്തുന്നത് ഒരു തരത്തിലും ഒബാമയുടെ സന്ദർശനത്തെ ബാധിക്കില്ലെന്ന് അമേരിക്ക

single-img
6 December 2014

pറഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ അടുത്തയാഴ്ച ഇന്ത്യയിൽ എത്തുന്നത് ഒരു തരത്തിലും ഒബാമയുടെ സന്ദർശനത്തെ ബാധിക്കില്ലെന്ന് അമേരിക്ക. എന്നാൽ ഇപ്പോൾ റഷ്യയുമായി പുതിയ ബന്ധം സ്ഥാപിക്കുന്നതിനുള്ള സാഹചര്യമല്ല നിലനിൽക്കുന്നതെന്നും അമേരിക്ക.

 
റഷ്യൻ പ്രസിഡന്റിന്റെ സന്ദർശന വേളയിൽ ഇന്ത്യയുമായി വ്യാപാര – സാമ്പത്തിക ഉടമ്പടികൾക്ക് ധാരണയാകാൻ സാധ്യതയുണ്ടെന്നും അമേരിക്ക ഇക്കാര്യം ശ്രദ്ധാപൂർവം നിരീക്ഷിക്കുകയാണെന്നുമാണ് യു.എസ് വക്താവ് മേരി ഹാർഫ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. ജനുവരിയിൽ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാഥിതിയായണ് ഒബാമ ഇന്ത്യയിൽ എത്തുന്നത്.