ഇന്ത്യയെ ആക്രമിച്ച് ആത്മവീര്യം തകര്‍ക്കാമെന്ന് പാകിസ്ഥാന്‍ കരുതേണ്ടെന്ന് നരേന്ദ്രമോദി

single-img
6 December 2014

modiഇന്ത്യന്‍ ജനാധിപത്യത്തെ ആക്രമിച്ച് ഇന്ത്യയുടെ ആത്മവീര്യം തകര്‍ക്കാനാണ് പാകിസ്ഥാന്റെ ശ്രമമെന്നും പക്ഷേ അതിന് പാകിസ്ഥാനു കഴിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇന്ത്യയുടെ ധീരന്‍മാരായ സൈനികര്‍ വളരെ വലിയ ത്യാഗമാണ് ചെയ്തതെന്നും മോദി പറഞ്ഞു. ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം കാശ്മീരിലുണ്ടായ ആക്രമണത്തിനു പിന്നില്‍ പാകിസ്ഥാന്‍ ആണെന്ന് സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മോദിയുടെ പ്രതികരണം.