കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് മുടങ്ങിയ ശമ്പളം നൽകി തുടങ്ങി

single-img
6 December 2014

kകെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് മുടങ്ങിയ ശമ്പളം നൽകി തുടങ്ങി. ഉച്ചയോടെയാണ് ശമ്പള വിതരണം തുടങ്ങിയതെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഓഫീസ് അറിയിച്ചു. ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടിസി ജീവനക്കാർ പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ജോലി ബഹിഷ്കരിച്ച് കൂട്ട അവധി എടുത്തിരുന്നു.

 
ഇതേതുടർന്ന് പല ഡിപ്പോകളിലും സർവീസുകൾ മുടങ്ങിയിരുന്നു. സെപ്തംബറിലെ ശമ്പള കുടിശികയുടെ ബാക്കി പെന്‍ഷന്‍കാര്‍ക്കും കിട്ടും. കെടിഡിഎഫ്‌സില്‍ നിന്നുള്ള 17 കോടിയും കെഎസ്ആര്‍ടിസിയുടെ കൈശമിരുന്നു 12 കോടിയും ചേര്‍ത്ത് 69 കോടി സമാഹരിച്ചു. 37000 വരുന്ന ജിവക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളവും ആനുകൂല്യങ്ങളും ബാങ്കിലെത്തിച്ചു.

 
അതിനിടെ ജീവനക്കാരുടെ പ്രതിഷേധം കെഎസ്ആര്‍ടിസി സര്‍വീസുകള്‍ താറുമാറാക്കി. കോഴിക്കോട്ട് 80% ശതമാനം സര്‍വീസ് മുടങ്ങി. കോട്ടയത്തും ആലപ്പുഴയിലും സര്‍വീസുകള്‍ തടസപ്പെട്ടു. അതിനിടെ കൊട്ടാരക്കരയിൽ ജീവനക്കാ‌ർ ജോലി ബഹിഷ്കരിച്ച് മറ്റിടങ്ങളിൽ നിന്നെത്തിയ ബസുകൾ തടഞ്ഞു. ശബരിമലയിലേക്കുള്ള ബസുകളും തടഞ്ഞു.