ചുംബന സമരം നടത്തുന്നവരെ നഗ്നരാക്കി നടത്തുമെന്ന് ഹനുമാന്‍സേന
6 December 2014
ഞായറാഴ്ച കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍ ചുംബന സമരം നടത്തുന്നവരെ നഗ്നരാക്കി നടത്തിക്കുമെന്ന് പറഞ്ഞ് ഹനുമാന് സേന ബസ് സ്റ്റാന്റിന്റെ വിവിധയിടങ്ങളില്‍ പോസ്റ്റര്‍ പറതിച്ചു. ഹനുമാന്‍സേന (ഭാരത്)യുടെ ജില്ലാ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഫേസ്ബുക്കിലെ ബാന്‍ കിസ് ഓഫ് ലവ് പേജിലൂടെയും ചുംബനവിരുദ്ധരുടെ പ്രചരണം നടക്കുന്നുണ്ട്.ചുംബന സമരം നടത്തുന്നവര്‍ക്ക് നേരെ ചീമുട്ടയേറ് ഉണ്ടാകുമെന്ന മുന്നറിയിപ്പും പേജിലുണ്ട്. അതേസമയം, എന്തുവന്നാലും സമരവുമായി മുന്നോട്ടുപോകുമെന്നാണ് സംഘാടകര്‍ പറയുന്നത്.