ബിസിനസ് ക്ളാസ് വിമാനയാത്രയെ വിവാദമാക്കിയ കക്ഷികൾക്ക് മറുപടിയുമായി അരവിന്ദ് കെജ്‌രിവാൾ രംഗത്ത്

single-img
6 December 2014

arതന്റെ ബിസിനസ് ക്ളാസ് വിമാനയാത്രയെ വിവാദമാക്കിയ പ്രതിപക്ഷ കക്ഷികൾക്ക് മറുപടിയുമായി ആംആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തി. ഒരു ‘ആം ആദ്മി’ക്കു പോലും​ ബിസിനസ് ക്ളാസിൽ യാത്ര ചെയ്യാൻ കഴിയുന്ന ഇന്ത്യ എന്നതാണ് തന്റെ സ്വപ്നമെന്ന് ദുബായിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ഒഫ് ഇന്ത്യ സംഘടിപ്പിച്ച സെമിനാറിൽ കെജ്‌രിവാൾ പറഞ്ഞു. ഇന്ത്യയുടെ മാറുന്ന രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ചും സാമ്പത്തിക പുരോഗതിയുടെ പ്രാധാന്യത്തെ സംബന്ധിച്ചും കെജ്‌രിവാൾ സെമിനാറിൽ സംസാരിച്ചു.

 

നേരത്തെ രണ്ട് പരിപാടികളിൽ പങ്കെടുക്കാൻ കെജ്‌രിവാൾ വ്യാഴാഴ്ച ദുബായിലേക്ക് ബിസിനസ് ക്ളാസിൽ പറന്നതിനെതിരെ കോൺഗ്രസും ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. കേജ്‌രിവാളിന്റെ യഥാർത്ഥ മുഖം ഇതോടെ വെളിപ്പെട്ടിരിക്കുകയാണെന്നായിരുന്നു എതിർ കക്ഷികളുടെ ആക്ഷേപം. ബിസിനസ്‌ ക്ലാസിലുള്ള കേജ്‌രിവാളിന്റെ യാത്ര വിമാനത്തിലുണ്ടായിരുന്ന ഒരാളാണ് മൊബൈലിൽ പകർത്തി പുറത്ത് വിട്ടത്.