മാലദ്വീപിലേക്ക് കുടിവെള്ളമെത്തിക്കാന്‍ ഇന്ത്യന്‍ വ്യോമസേനയും

single-img
6 December 2014

malമാലദ്വീപിലേ ജലശുദ്ധീകരണ പ്ലാന്‍റിലുണ്ടായ തീപിടിത്തം ആണ് ഒരു ലക്ഷത്തോളം നഗരവാസികളുടെ കുടിവെള്ളം മുട്ടിച്ചത്. പ്രതിസന്ധി രൂക്ഷമായതോടെ ഇന്ത്യ, ചൈന, യുഎസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളോട് മാലദ്വീപ് സഹായമഭ്യര്‍ഥിച്ചു. ഇതേത്തുടര്‍ന്ന് കുടിവെള്ളവുമായി വ്യോമസേന വിമാനങ്ങളും നാവികസേന കപ്പലുകളും മാലദ്വീപിലേക്ക് അയയ്ക്കാന്‍ വിദേശകാര്യമന്ത്രാലയം തീരുമാനിച്ചു.

 

മാലദ്വീപ് ജനതയ്ക്ക് ഇന്ത്യയുടെ പൂര്‍ണ പിന്തുണയുണ്ടെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. മൂന്നോളം വിമാനങ്ങളാണു കുടിവെള്ളവുമായി മാലദ്വീപിലേക്ക് തിരിച്ചത്.ഇതു കൂടാതെ ഐഎന്‍എസ് സുകന്യ, ഐഎന്‍എസ് ദീപക് എന്നീ യുദ്ധക്കപ്പലുകളും മാലദ്വീപിലേക്ക് തിരിച്ചു. 35 ടണ്‍ ശുദ്ധജലമാണ് ഈ കപ്പലുകളിലുള്ളത്.

 

 

ഇതു കൂടാതെ പ്രതിദിനം 20 ടണ്‍ വെള്ളം ശുദ്ധീകരിക്കാനും ഇവയ്ക്ക് ശേഷിയുണ്ട്. ഈ മാസം നാലിനാണു മാലി വാട്ടര്‍ ആന്‍ഡ് സീവേജ് കമ്പനിയുടെ കടല്‍ജല ശുദ്ധീകരണ പ്ലാന്‍റില്‍ തീപിടിത്തമുണ്ടായത്. കടല്‍ ജലം ശുദ്ധീകരിച്ചാണ് മാലദ്വീപ് നിവാസികള്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നത്.