റെയില്‍വേ സ്‌റ്റേഷന്‌ സമീപം മൃതദേഹം കണ്ടെത്തിയെന്ന് വാര്‍ത്ത,മൃതദേഹമെന്ന്‌ കരുതിയ യുവതി ജീവനോടെ എഴുന്നേറ്റുവന്നു

single-img
6 December 2014

kolകൊല്ലം റെയില്‍വേ സ്‌റ്റേഷന്‌ സമീപം മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്തയെ തുടര്‍ന്ന്‌ നടത്തിയ പരിശോധനയില്‍ നടന്നത് ഒരു നാടിനെ ഒട്ടാകെ നടുക്കുകയും ശേഷം ചിരിപ്പിക്കുകയും ചെയ്‌ത സംഭവം .റെയില്‍വേ സ്‌റ്റേഷന്‌ സമീപമുള്ള കുറ്റക്കാട്ടിലാണ്‌ സത്രീയുടെ ജഡം കണ്ടതായി അഭ്യൂഹം പരന്നത്‌.ട്രാക്കിന്‌ സമീപത്ത്‌ യുവതി കിടക്കുന്നതായി കൊല്ലം-പുനലൂര്‍ പാസഞ്ചറിലെ യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ വിവരം പോലീസിനെ അറിയിച്ചു.

 
തുടര്‍ന്ന്‌ മൃതശരീരം തെരഞ്ഞ്‌ പോലീസ്‌ സ്‌ഥലത്ത്‌ എത്തി. സംഗതി റെയില്‍വേയുടെ പരിധിയിലായതിനാല്‍ റെയില്‍വേ പോലീസും ആര്‍പിഎഫും തെരയാന്‍ കൂടി.ഒടുവില്‍ ശരീരം കണ്ടെത്തിയതോടെ മൃതദേഹമെന്ന്‌ കരുതിയ യുവതി ജീവനോടെ എഴുന്നേറ്റുവന്നു. റെയില്‍വേ സ്‌റ്റേഷനും പരിസരത്തും മദ്യത്തിന്‌ അടിമപ്പെട്ട്‌ അലഞ്ഞുനടക്കുന്ന യുവതി ആയിരുന്നു പോലീസുകാരുടെയും റെയില്‍വേ അധികൃതരുടെയും സമയം മെനക്കെടുത്തിയത്‌.
‘മൃതദേഹം’ തെരഞ്ഞെത്തിയ പോലീസിനെ കണ്ടതും കാര്യമെന്തെന്ന്‌ മനസിലാകാതെ യുവതി ഞെട്ടിയുണര്‍ന്നു ഓടിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.