കശ്മീരിലുണ്ടായ തീവ്രവാദി ആക്രമണങ്ങളില്‍ അമേരിക്ക അപലപിച്ചു

single-img
6 December 2014

pകശ്മീരിലുണ്ടായ തീവ്രവാദി ആക്രമണങ്ങളില്‍ അമേരിക്ക അപലപിച്ചു. കശ്മീരിലെ സ്ഥിതിഗതികളില്‍ ആശങ്കയുണ്ടെന്ന് മുതിര്‍ന്ന യു.എസ് വിദേശകാര്യ ഉദ്യോഗസ്ഥന്‍ അറിയിച്ചു .

അതേസമയം ആക്രമണം നടന്ന സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്താനായി കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് രാവിലെ 8.50 ന് കശ്മീരിലെത്തി. കൊല്ലപ്പെട്ട 11 സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം അദ്ദേഹം മുതര്‍ന്ന സേനാ മേധാവികളുമായി അദ്ദേഹം ചര്‍ച്ച നടത്തി.

എന്നാൽ വെള്ളിയാഴ്ച സൈനികക്യാമ്പിന് നേരേയുണ്ടായ ആക്രമണം അടക്കം ഈയിടെയുണ്ടായ എല്ലാ ഭീകരാക്രമണങ്ങളുടെ പിന്നിലും പാകിസ്താന്‍ സേനയുടെ പിന്തുണയുണ്ടെന്ന് വിദഗ്ധര്‍ കരുതുന്നു. തിരഞ്ഞെടുപ്പുകള്‍ സുഗമമായും വന്‍ ജനകീയപങ്കാളിത്തത്തോടെയും നടക്കുന്നത് സംസ്ഥാനം പ്രശ്‌നബാധിതമല്ലെന്നും കശ്മീര്‍ ജനത ഇന്ത്യയുടെ പരമാധികാരം പൂര്‍ണമായും അംഗീകരിക്കുന്നുവെന്നതിന് തെളിവായും വിലയിരുത്തപ്പെടും.

 
ഇത് വിഘടനവാദികളുടേയും അവരെ പിന്തുണയ്ക്കുന്ന പാകിസ്താന്റേയും അവകാശവാദങ്ങളുടെ മുനയൊടിക്കും. ഈ സാഹചര്യത്തിലാണ് മൂന്നാംഘട്ട തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ആക്രമണം രൂക്ഷമാക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍.