വൈദ്യുതി മോഷ്ടിക്കുന്നവരെ തൂക്കിക്കൊല്ലണ്ട, പരസ്യമായി ചെരുപ്പൂരി അടിച്ചാൽ മതിയെന്ന് യുപി ഗവർണ്ണർ

single-img
6 December 2014

up gavornerവൈദ്യുതി മോഷ്ടിക്കുന്നവരെ പരസ്യമായി ചെരുപ്പൂരി അടിക്കണമെന്ന് യുപി ഗവർണ്ണർ റാം നായിക്ക്. കറണ്ട് കള്ളന്മാർക്ക് എതിരെ ശക്തമായ തക്കീതുമായിട്ടാണ് യുപി ഗവർണർ രംഗത്ത് വന്നിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് വൈദ്യുതി മോഷ്ടിക്കുന്നവരെ തൂക്കി കൊല്ലണമെന്ന സ്വന്തം അഭിപ്രായത്തെ തിരിത്തി കൊണ്ടാണ് ഗവർണറുടെ പുതിയ പ്രസ്താവന.

‘താൻ നേരത്തെ പറഞ്ഞിരുന്നത് വൈദ്യുതി മോഷ്ടിക്കുന്നവർ കുപ്രസിദ്ധരാണെന്നും അവരെ തൂക്കിലേറ്റണമെന്നാണ്. ചിലർ പറഞ്ഞത് എന്തിനായാലും ആരെയും തൂക്കിക്കൊല്ലുന്നത് നല്ലതല്ല എന്നാണ്. അതിനാൽ തന്റെ പ്രസ്താവനയെ സ്വയം തിരുത്തുകയാണ്. അത്തരക്കാരെ തൂക്കിലേറ്റണ്ട പകരം അവരെ പൊതു സമക്ഷത്തിൽ ചെരുപ്പൂരി അടിച്ചാൽ മതിയെന്ന്’ അദ്ദേഹം പറഞ്ഞു.