പോളണ്ടിലെ നാസി ബംഗറിൽ നിന്നും രണ്ടാം ലോകമാഹായുദ്ധകാലത്ത് നാസി സൈനികർ ഉപയോഗിച്ചിരുന്ന വീഞ്ഞ് കണ്ടെത്തി

single-img
6 December 2014

Treasure Hunters Find Nazis Secret Stash Of Hidden Wineരണ്ടാം ലോകമാഹായുദ്ധകാലത്ത് നാസി സൈനികർ ഒളിപ്പിച്ചിരുന്ന വൈൻ കണ്ടെത്തി. പോളണ്ടിലെ ഷിനോവ്സി പട്ടണത്തിലെ നാസി ബംഗറിൽ നിന്നും പോളിഷ് നിധി വേട്ടക്കാരനായ തോമസ് കോളസ്കിയാണ് 70 വർഷങ്ങൾക്ക് മുമ്പുള്ള വൈൻ കണ്ടെത്തിയത്.

1930 കളിലെ ബോർഡിയക്സ് വിഭാഗത്തിലെ വൈനുകളാണ് ലഭിച്ചത്. യുദ്ധകാലത്ത് നാസികളുടെ താവളമായിരുന്നു ഈ പ്രദേശം. വൈനിനെ കൂടാതെ ബംഗറിൽ നിന്നും സൈനികരുടെ തൊപ്പിയും ഷർട്ടുകളും ലഭിച്ചതായി തോമസ് പറഞ്ഞു.

Treasure Hunters Find Nazis Secret Stash Of Hidden Wineബംഗറിലെ താപനിലയും കാലാവസ്ഥയും കുപ്പിക്കുള്ളിലെ വൈനിന് അനുയോജ്യം ആയിരുന്നതിനാൽ ഇപ്പോഴും വൈൻ പാനയോഗ്യമായിരിക്കുമെന്ന് തോമസ് പറയുന്നു. രണ്ടാം ലോകമാഹായുദ്ധകാലത്ത് നാസികളുടെ ആക്രമണത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച രാജ്യമായിരുന്നു പോളണ്ട്.