ലോകതടിയൻ വിടവാങ്ങി

single-img
6 December 2014

fat1ലോകത്തെ ഏറ്റവും കൂടുതൽ തടിയുള്ളയാൾ നിര്യാതനായി. 44 കാരനായ കീത്ത് മാർട്ടിനാണ് ന്യുമോണിയ ബാധിച്ച് നിര്യാതനായത്. 444 കിലോ ഭാരമുണ്ടായിരുന്ന ഇദ്ദേഹത്തിന് നിരവധി ശാരീരീക വിഷമതകൾ ഉണ്ടായിരുന്നു.  ഫാസ്റ്റ്-ഫൂഡ് ഒരുപാട് കഴിച്ചതിനാലാണ് മാർട്ടിന് ഇങ്ങനെ തടികൂടാനുള്ള കാരണമായി ഡോക്ടർമാർ പറയുന്നത്. മാർട്ടിൻ ദിവസവും 20,000 കലോറിയുടെ ഭക്ഷണവും 2 ലിറ്റർ കൂൾ ഡ്രിംസും കുടിക്കുമായിരുന്നു.
fat
തൊഴിൽ രഹിതനായ ഇദ്ദേഹം ഭാരം കുറക്കുന്നതിനുള്ള ശസ്ത്രക്രിയയിലൂടെ വയറിന്റെ ഭാഗത്തുള്ള മൂന്ന് പാളി കൊഴുപ്പിനെ നീക്കം ചെയ്തിരുന്നു. മാതാവിന്റെ മരണത്തെ തുടർന്ന് വിഷാദരോഗം പിടിപെട്ടതിനാലാണ് അമിതമായി ആഹാരം കഴിച്ചു തുടങ്ങിയതെന്ന് മാർട്ടിൻ ഒരിക്കൽ പറഞ്ഞിരുന്നു.