പരീക്ഷയെഴുതാന്‍ കയറുന്നതിന് മുമ്പ്് ക്ലാസിലിരുന്ന് മദ്യപിച്ച വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി

single-img
6 December 2014

Alcohol_1828595cപരീക്ഷയെഴുതാന്‍ കയറുന്നതിന് മുമ്പ്് ക്ലാസിലിരുന്ന് മദ്യപിച്ച ആറു പ്ലസ്ടു വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. തമിഴ്‌നാട് നാമക്കല്‍ ജില്ലയിലെ തിരുച്ചങ്കോട് സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് സ്‌കൂളില്‍ അര്‍ദ്ധ വാര്‍ഷിക പപരീക്ഷയ്ക്ക് മുമ്പ് ക്ലാസില്‍ ഇരുന്ന് മദ്യപിച്ചത്. ഇതു കണ്ട സഹപാഠികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ ഹെസ്മാസ്റ്ററാണ് ഇവരെ പുറത്താക്കിയത്.

ക്ലാസിലിരുന്ന് മദ്യപിച്ച വിദ്യാര്‍ത്ഥികളുടെ പ്രവൃത്തി മറ്റ് വിദ്യാര്‍ത്ഥികളെയും ബാധിക്കുമെന്ന് പറഞ്ഞാണ് ഹെഡ്മാസ്റ്റര്‍ നടപടിയെടുത്തതെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഗോപിദാസ് സൂചിപ്പിച്ചു. എന്നാല്‍ പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറെ കാണാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം അവധിയിലായിരുന്നതിനാല്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.