ഓഹരി വിപണികള്‍ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു

single-img
5 December 2014

senഓഹരി വിപണികള്‍ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് സൂചിക 104.72 പോയന്റ് താഴ്ന്ന് 28458.10ലും നിഫ്റ്റി സൂചിക 26.10 പോയന്റ് ഇടിഞ്ഞ് 8538.30ലുമാണ് ക്ലോസ് ചെയ്തത്.

ഐടി, എണ്ണ, ഫാര്‍മ വിഭാഗം ഓഹരികളാണ് പ്രധാനമായും തകര്‍ച്ച നേരിട്ടത്. ഡോ. റെഡ്ഡീസ് ലാബ്, ടിസിഎസ്, സണ്‍ ഫാര്‍മ, വിപ്രോ, സിപ്ല തുടങ്ങിയവയായിരുന്നു നഷ്ടത്തില്‍.

എംആന്റ്എം, ഐടിസി, സെസ, എച്ച്ഡിഎഫ്‌സി, കോള്‍ ഇന്ത്യ തുടങ്ങിയവ നേട്ടത്തിലായിരുന്നു.